2022, ജൂൺ 5, ഞായറാഴ്‌ച

എന്റെ യാത്രകളിലൂടെ... ഭാഗം1

യാത്രകള്‍.. എല്ലാവരെയും പോലെ എനിക്കും ഒരു ഹരമാണ്.. പലരും ആഗ്രഹിക്കുന്നത് പോലെ  ചെറുപ്പത്തിലേ തന്നെ എനിക്കും വലിയ ആഗ്രഹമായിരുന്നു ധാരാളം യാത്രകള്‍ ചെയ്യാന്‍. അന്നൊന്നും അതിനുള്ള അവസരം അധികം കിട്ടാറില്ല. അതിനാല്‍ തന്നെ പോകുന്ന യാത്രകൾ ഞാൻ നന്നായി ആസ്വദിക്കാറുണ്ട്. അതെത്ര ചെറിയ യാത്രയാണെങ്കിലും.


പണ്ടൊക്കെ മുത്തച്ഛന്റെ ഒപ്പം തൃശ്ശൂർക്കോ, പാലക്കാട്ടേക്കോ പോകുന്നതാണ് വലിയ യാത്രകൾ.!! അത് പോകാൻ തന്നെ വീട്ടില്‍ അനിയന്‍മാരുമായി അടിയാണ്!! ഞാൻ മൂത്ത സന്തതിയായതു കൊണ്ട് പലപ്പോഴും എനിക്കാണ് അവസരം കിട്ടുക. 

മുത്തച്ഛന്റെ കൂടെയുള്ള യാത്രകള്‍ നല്ല രസമാണ്. ആകാശം ഇടിഞ്ഞു വീണാലും മുത്തച്ഛന്‍ ഒരിക്കലും ഓട്ടോറിക്ഷയോ  മറ്റോ പിടിക്കാറില്ല!! നന്നായി നടത്തിക്കും. അത് കൊണ്ട് തൃശ്ശൂർ ടൗണിലെയും, പാലക്കാട് ടൗണിലെയും ഒരു വിധം ഊടുവഴികള്‍ എല്ലാം ഞാന്‍ പഠിച്ചിട്ടുണ്ട്. 


ഒരിക്കല്‍ ഞങ്ങൾ ഒരു ഫാമിലി ട്രിപ്പ് പോയിരുന്നു. ഞാന്‍ 6 - ലോ / 7-ലോ പഠിക്കുമ്പോൾ ആണ്. തിരുവനന്തപുരം, കന്യാകുമാരി, പഴനി, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍.. എന്റെ ഓര്‍മയില്‍ ആ ഒരു ഫാമിലി ട്രിപ്പ് മാത്രമേ ഞങ്ങൾ പോയിട്ടുള്ളൂ.. പല കാരണങ്ങൾ കൊണ്ട് പിന്നെ നടന്നില്ല.. ചില ചെറിയ അമ്പല യാത്രകള്‍ ഒഴികെ.!! 


പിന്നീട് ഞാന്‍ മുതിര്‍ന്നപ്പോള്‍ യാത്രകളുടെ രീതി മാറി. ഹൈ സ്കൂൾ, പ്ലസ് ടു സ്കൂള്‍, കോളേജ് യാത്രകള്‍ എല്ലാം നന്നായി ആസ്വദിച്ചു തന്നെയാണ് പോയത്. അതിൽ തന്നെ കോളേജ് പഠന-വിനോദ യാത്രകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല!! (പഠനം ഒന്നും നടക്കാറില്ല) . കോളേജില്‍ പഠിക്കുമ്പോള്‍ 4-5 യാത്രകള്‍ പോയിട്ടുണ്ട്.. Mysore, Bangalore അങ്ങനെ പല സ്ഥലങ്ങളിലും പോയി!! അതെല്ലാം ഓരോ ഓര്‍മ്മകള്‍. 

പിന്നീടുള്ള യാത്രകള്‍ പലതും ഒറ്റക്കായിരുന്നു. അന്നു തുടങ്ങിയ യാത്രകളാണ്, ഇപ്പോഴും തുടരുന്നു... ഓരോന്നായി പറയാം. 

Zawron ki zindagi... അല്ലെങ്കിൽ വേണ്ട.. പിന്നെ പറയാം. 

(തുടരും..) 


2 അഭിപ്രായങ്ങൾ: