സൌഹൃദങ്ങളെ ക്കുറിച്ച് എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. എങ്ങനെ തുടങ്ങണം എന്ന് ഒരു ഐഡിയ യും കിട്ടുന്നില്ല. എഴുതാനാണെങ്കില്‍ ചിലപ്പോള്‍ മാസങ്ങളോ , വര്‍ഷങ്ങളോ എടുത്തേക്കാം. കാരണം എനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ട് . പല തരക്കാര്‍ ,പല ഭാഷക്കാര്‍, പല പല സവിശേഷതകള്‍ ഉള്ളവര്‍ തുടങ്ങി പലരും ..... സൌഹൃദങ്ങള്‍ക്ക് അതിരില്ല , ആണ് -പെണ് ഭേദമില്ല , ജാതിയില്ല , മതമില്ല.... സൌഹൃദങ്ങള്‍ എന്നും ഒരു മുതല്‍കൂട്ടാണ്. യഥാര്‍ത്ഥത്തില്‍ സൌഹൃദങ്ങള്‍ വിലമതിക്കാനാവാത്ത രത്നങ്ങള്‍ തന്നെയാണ് ...
എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കള്‍ എന്റെ പ്രചോദനമാണ് . എന്റെ ഇതുവരെയുള്ള ജീവിതത്തിലെ പല സംഭവവികാസങ്ങള്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും വളരെയധികം പങ്കുണ്ട്. എന്റെ പ്രീ പ്രൈമറി സ്കൂള്‍ ജീവിതം മുതലുള്ള കൂട്ടുകാരുമായി പോലും എനിക്ക് ഇപ്പോഴും contacts ഉണ്ട് . എല്ലാവരുമല്ല ....ചിലര്‍. മറ്റു ചിലരെ ക്കുറിച്ച് ഒരു വിവരവും ഇല്ല.. അങ്ങനെ കൈവിട്ടുപോയ ഒരു സൌഹൃദമാണ് എന്റെയൊപ്പം LKG മുതല്‍ രണ്ടാം ക്ലാസ്സ് വരെ പഠിച്ച ശ്രീദേവി . ഞങ്ങള്‍ ഒരുമിച്ചായിരുന്നു സ്കൂളില്‍ പോകുന്നതും മറ്റും (ഓട്ടോറിക്ഷയില്‍) ..അതെല്ലാം എനിക്ക് നേരിയ ഒരു ഓര്‍മയുണ്ട് ..എന്തോ അവളെ എനിക്ക് വലിയ ഇഷ്ടമായിരുന്നു .. അവള്‍ക്കായി ഞാന്‍ ഞങ്ങളുടെ പറമ്പിലെ ചെമ്പകപൂ പറിച്ചു കൊടുക്കുമായിരുന്നു എന്ന് എന്റെ അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. പിന്നെ അമ്മയുടെ സ്ലേയ്ടും മറ്റും കൊണ്ട് കൊടുക്കുമായിരുന്നത്രേ .. രണ്ടാം ക്ലാസ്സില്‍ വച്ച് ഞങ്ങള്‍ പിരിഞ്ഞു..അവളുടെ അച്ഛന് ട്രാന്‍സ്ഫര്‍ ആയി അവര്‍ പാലക്കാട്ടേക്ക് താമസം മാറി . പിന്നീട് ശ്രീദേവിയെക്കുറിച്ച് ഞാന്‍ കേട്ടിട്ടില്ല . കണ്ടിട്ടുമില്ല ...ഇപ്പോള്‍ എവിടെയാവും അവള് ?
ശ്രീദേവിയെപ്പോലെ തന്നെ മറ്റു കുറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്.... എഴാം ക്ലാസ്സ് വരെ ഞാന്‍ വടക്കന്‍ചേരി ചെറുപുഷ്പം സ്കൂളില്‍ ആണ് പഠിച്ചത് ... അതൊരു കോണ്‍വെന്റ് സ്കൂള്‍ ആയതിനാല്‍ കുട്ടികള്‍ തമ്മിലുള്ള ഇടപഴകല്‍ പൊതുവേ കുറവായിരുന്നു ...അതുകൊണ്ട് തന്നെ എന്റെ അവിടെയുള്ള സുഹൃത്തുക്കള്‍ കുറവാണ് . എല്ലാത്തിനും ഒരു Strict rule ആണ് . അവിടെ എഴാം ക്ലാസ്സ് വരെയേ ആണ്‍കുട്ടികളെ പഠിപ്പിക്കൂ. ..
അങ്ങനെ അവിടെ നിന്നു ഞാന്‍ ചെന്നെത്തിയത് ആലത്തൂര്‍ എ എസ് എം എം higher secondary സ്കൂളില്‍ ആണ് ..അവിടെ വച്ചാണ് എന്റെ സൌഹൃദവലയം ശരിക്കും കൂടാന്‍ തുടങ്ങിയത്... ക്ലാസ്സിലുള്ള 35 പേരും എന്റെ സുഹൃത്തുക്കളായി .. അതില്‍ പലരുമായും ഞാന്‍ നല്ല സൗഹൃദം ഇപ്പോഴും തുടരുന്നു... ഷിജോയ് , സതീഷ് , സജി , സിബിന് , ഷജീര്‍ സ്നേഹ, സബീഹ തുടങ്ങി പലരും, ഓര്കുടിലൂടെയും , facebook ലൂടെയും മറ്റും. പലരെയും കുറിച്ച് ഒരു വിവരവും ഇല്ല ..മനോജ് , സബീന, ദീപ്തി , നിമ്മി , പലരെയും കുറിച്ച് അന്വേഷിക്കുന്നുണ്ട് ... എന്റെ 3 കൊല്ലത്തെ ഹൈ സ്കൂള്‍ ജീവിതത്തിനു ശേഷം ഞാന്‍ പ്ലസ് ടു പഠനത്തിനായി KCP Higher secondary സ്കൂളില്‍ ചേര്‍ന്നു. അവിടെയുമുണ്ട് ധാരാളം സുഹൃത്തുക്കള്‍. മഹേഷ് , 'തത്ത' എന്ന് വിളിക്കപെടുന്ന രഞ്ജിത്ത് , രതീഷ് ,
സുകേഷ് , രശ്മി , ആന്‍, നിധി തോമസ് , പ്രസീത , അഞ്ജു തുടങ്ങി പലരും. പലരുടെയും കല്യാണം കഴിഞ്ഞു. പലരും ഗള്‍ഫിലും മറ്റുമായി ജോലി ചെയ്യുന്നു.
എന്റെ കോളേജ് ജീവിതത്തിലെ സൌഹൃദങ്ങളെ ക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു പക്ഷെ മറ്റൊരു നീളന്‍ പോസ്റ്റ് തന്നെ വേണ്ടി വന്നേക്കാം . സ്കൂള്‍ ജീവിതം വിട്ടു കോളേജ് ലേക്ക് വരുമ്പോള്‍ നമ്മുടെ സൌഹൃദത്തിന്റെ റേഞ്ച് വളരെ കൂടുമല്ലോ...പല നാട്ടുകാര്‍ ,
പല തരത്തിലുള്ളവര്‍ , പല സവിശേഷതകള്‍ ഉള്ളവര്‍ തുടങ്ങി പലരും എന്റെ സുഹൃത്തുക്കളായി. N.S.S എഞ്ചിനീയറിംഗ് കോളേജ് എനിക്ക് ധാരാളം സുഹൃത്തുക്കളെ തന്നു ..ഒന്നാം വര്‍ഷം തന്നെ ഏകദേശം 1 മാസത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ എല്ലാവരും നല്ല സുഹൃത്തുക്കളായി ...അതില്‍ ഞങ്ങള്‍ കുറച്ചു പേര് Day scholers ആയിരുന്നു . ഏകദേശം 15 പേര്; നിതിന്‍ , പ്രസാദ് , രാമസ്വാമി , വിനീത , മഞ്ജു, ഷീബ, Seshma , ശരത് , സുനീഷ് തുടങ്ങി പലരും ... കോളേജ് ലേക്ക് പോകുന്നതും , വരുന്നതും ഒക്കെ ഒരു ജാഥയായിട്ടാണ് ...അതിന്റെ ഒരു കാരണം സീനിയേര്‍സ് ന്റെ റാഗ്ഗിംഗ് പേടിച്ചു തന്നെ . കോളേജില്‍ നിന്നു റെയില്‍വേ കോളനി യിലൂടെ യുള്ള , സൊറ പറഞ്ഞുള്ള നടത്തവും മറ്റും ...ഹോ എന്തൊരു രസമായിരുന്നെന്നോ? അവിടെ പഠിച്ച 4 വര്‍ഷവും ഞങ്ങള്‍ ആ സൌഹൃദത്തിനു ഒരു കോട്ടവും തട്ടാതെ സൂക്ഷിച്ചു ...ഇപ്പോഴും സൂക്ഷിക്കുന്നു ...
ഞങ്ങളുടെ പഠനത്തിന്റെ രണ്ടാം വര്‍ഷം മുതലാണ് Lateral Entry വഴി കുറെ പേര് അഡ്മിഷന് നേടിയത് . ഡിപ്ലോമ കഴിഞ്ഞു നേരിട്ടുള്ള രണ്ടാം വര്‍ഷ പ്രവേശനം ആണ് അവര്‍ക്ക്. അങ്ങനെ വന്ന നല്ല സുഹൃത്തുക്കളാണ് സഞ്ജീവ് , ജിബിന്‍ , ഹരി , അനൂപ് , ജിന്‍രാജ് തുടങ്ങിയവര്‍ ..അതില്‍ ജിബിനാണ് കുറച്ചു പ്രായം ഉള്ള ആള് . അത് കൊണ്ടുതന്നെ ഞങ്ങളുടെ സൌഹൃദ കൂട്ടായ്മയുടെ " തലവന്‍ " ജിബ്സ് എന്ന് വിളിക്കുന്ന ജിബിന്‍ ആയിരുന്നു . ആളൊരു Keyboard പ്ലയെര്‍ കൂടി ആണ് . പിന്നെ സഞ്ജു എന്ന് വിളിക്കുന്ന സഞ്ജീവ് ന്റെ പുഞ്ചിരി വളരെ പ്രശസ്തം ആണ് . സഞ്ജു 3 /4 മണിക്കൂറോളം സമയമെടുത്ത് പല്ല് തേക്കുന്ന ആളാണ്!!! അവര്‍ എല്ലാവരും ചേര്‍ന്നു കോളേജ് ന്റെ അടുത്തുള്ള ഒരു വീടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത് ..
പിന്നെ വിനീത ആണ് ഞങ്ങളുടെ കൂട്ടായ്മയിലെ " ബുജി " . അവളാണ് ക്ലാസ്സിലും "ബുജി".
ക്ലാസ്സിലെ ഒന്നാം റാങ്കുകാരി. പിന്നെ "കുഞ്ചു" എന്ന് വിളിക്കുന്ന മഞ്ജു , "ഷീ" എന്ന് വിളിക്കപ്പെടുന്ന ഷീബ , Jumping Jack എന്ന് വിളിക്കപ്പെടുന്ന ശരത് , "ചേച്ചി" എന്ന് വിളിക്കപ്പെടുന്ന Seshma , "കട്ട" എന്ന് വിളിക്കപെടുന്ന രജീഷ് ... ഈ ഇരട്ട പേരുകളൊക്കെ ഞങ്ങള്‍ തന്നെ ഇട്ടതാണ് ...എനിക്കും മറ്റുള്ളവര്‍ ഇരട്ട പേരിട്ടിട്ടുണ്ടോ എന്നറിയില്ല ...ഉണ്ടെങ്കില്‍ ഇത് വായിക്കുമ്പോള്‍ അവര്‍ തന്നെ വെളിപ്പെടുത്തട്ടെ ;-) . അതില്‍ Seshma എന്റെ അയല്‍വാസി കൂടിയാണ് . എന്റെ nearest & dearest ഫ്രണ്ട് ആണ് .
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന sharing mentality ആണ് ഞങ്ങളുടെ സൌഹൃദത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത . ഒരു മഞ്ച് വാങ്ങിയാല്‍ പോലും അത് ഞങ്ങള്‍ പങ്കിട്ടു കഴിച്ചിരുന്നു. ഓരോരുത്തര്‍ക്കും ഓരോ പ്രശ്നങ്ങള്‍ വരുമ്പോഴും , അത് എല്ലാവരുടെയും പ്രശ്നമായി കരുതി അത് സോള്‍വ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.
എല്ലാ കാര്യത്തിനും ഒരുമിച്ച് .. പഠനമാകട്ടെ , മറ്റു കാര്യങ്ങളാകട്ടെ , എന്തിനും ഞങ്ങള്‍ ഒന്നായിരുന്നു .ഞങ്ങളുടെ അധ്യാപകര്‍ പോലും അത്ഭുദപ്പെട്ടിട്ടുണ്ട് , ഞങ്ങളുടെ സൌഹൃദം കണ്ടിട്ട് ...അതില്‍ ഇന്ദു maam ഞങ്ങള്‍ക്ക് നല്ല പ്രചോദനം ആയിരുന്നു. ഞങ്ങളുടെ സുഹൃത്തായി തന്നെ അവര്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു . മറ്റു പല അധ്യാപകരും ഉണ്ട് , ഗീത വര്‍മ maam , സുധീര്‍ സര്, ശ്രീലത maam തുടങ്ങി പലരും .
ആ സൌഹൃദത്തില്‍ നിന്നു പലതും പഠിച്ചു.. എങ്ങനെ പ്രശ്നങ്ങളെ നേരിടണം , എങ്ങനെ ഉചിതമായ തീരുമാനങ്ങള്‍ എടുക്കണം തുടങ്ങി പലതും. പിന്നെയും ഉണ്ട് ധാരാളം സുഹൃത്തുക്കള്‍ , രേവതി ( സിനിമ നടന് ഭീമന് രഘുചേട്ടന്റെ മകളാണ്..പക്ഷെ ആ ഒരു ഭാവവും ഇല്ലാത്ത കുട്ടി. ), രഞ്ജിനി , സുമി , വിദ്യ , രശ്മി , വിനോദ്, റിനെഷ്, അനൂപ് , ഗണേഷ് , ആസിഫ് , ആതിര തുടങ്ങി പലരും ....4 വര്‍ഷംകൊണ്ട് ഉണ്ടാക്കിയ സൌഹൃദങ്ങള്‍ ധാരാളം .......
അങ്ങനെ കോഴ്സ് ന്റെ അവസാന വര്‍ഷം പിരിഞ്ഞു വരുമ്പോള്‍ , ഞങ്ങള്‍ക്കുണ്ടായിരുന്ന വേദന ... ഹോ!!! ഇപ്പോഴും അതോര്‍ത്താല്‍ കണ്ണില്‍ നിന്നു വെള്ളം വരും. പക്ഷെ ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ contacts ഉണ്ട് ... നാല് വര്‍ഷമായി കോളേജ് ജീവിതം കഴിഞ്ഞിട്ട് ...പലരും പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്നു ...
ജോലിയില്‍ പ്രവേശിച്ച ശേഷം കിട്ടിയ സുഹൃത്തുക്കളാണ് , പ്രേമന് സര് , സജീഷ് , ജോര്‍ലി , രാജു, Dinil , ഷിനോജ് , Silash , അഭിലാഷ് , വിവേക് , മോഹന്‍ജി , രാമേട്ടന് തുടങ്ങി പലരും. ഞാന്‍ ഇന്സ്ട്രുമെന്റ്റേന് ലിമിറ്റഡ് എന്ന കമ്പനിയില്‍ ജോലി ചെയ്തപ്പോള്‍ കിട്ടിയ സുഹൃത്തുക്കളാണ് അവരില്‍ കൂടുതലും. അവിടെയുള്ള ഒരു സുഹൃത്ത് വഴിയാണ് എനിക്ക് ഗള്‍ഫ് ലേക്കുള്ള വാതില്‍ തുറന്നു കിട്ടിയത് ...
ബഹറിനില്‍ ഞാന്‍ എത്തുന്നതിനു കുറച്ചു മുന്‍പേ എനിക്ക് കിട്ടിയ സുഹൃത്താണ് കിരണ്‍. ചേര്ത്തലക്കാരന് ..പൊതുവേ ശാന്ത സ്വഭാവം.. വളരെ സൈലന്റ് ആയ പ്രകൃതം .. എന്തോ ഞങ്ങള്‍ തമ്മിലുള്ള frequency മാച്ച് ആവണം വളരെ പെട്ടന്ന് തന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു സൌഹൃദം വളര്‍ന്നു വന്നു .. 2 വര്‍ഷം മുന്‍പ് ബോംബയില്‍ ബഹ്റൈന്‍ ലേക്ക് വരാനുള്ള ഇന്റര്‍വ്യൂ വിനു വേണ്ടി ഒരു സീറ്റില്‍ ഇരുന്നു സഞ്ചരിച്ചു, ഒരു ബെര്‍ത്തില്‍ അങ്ങോട്ടും,ഇങ്ങോട്ടും തല വച്ച് കിടന്നുറങ്ങി വന്നതാണ് ...അന്ന് തുടങ്ങിയ സൌഹൃദം ആണ്. ഇപ്പോഴും ഒരു കോട്ടവും തട്ടാതെ തുടരുന്നു ....
ഞാന്‍ എന്ന വ്യക്തിയെ രൂപപെടുത്തിയെടുത്തതില്‍ എന്റെ സുഹൃത്തുക്കള്‍ ക്കുള്ള പങ്കു വളരെ വലുതാണ് ...അത് കൊണ്ട് തന്നെയാണ് ഇന്നും ഞാന്‍ എല്ലാ സൌഹൃദങ്ങളും നിധി പോലെ സൂക്ഷിക്കുന്നത്,..പലരെയും ഞാന്‍ ഒരിക്കല്‍ പോലും വിളിച്ചിട്ടില്ലയിരിക്കാം ...പക്ഷെ ഇമെയില്‍ ലൂടെയും , ഓര്‍ക്കുട്ട് ലൂടെയും , ഫേസ് ബുക്ക് ലൂടെയും ഞാന്‍ ആ സൌഹൃദങ്ങള്‍ നിലനിര്‍ത്തുന്നു .... സൌഹൃദങ്ങള്‍ വില മതിക്കാനാകാത്ത രത്നങ്ങള്‍ തന്നെയല്ലേ ...
ഈ വലിയ ലിസ്റ്റിലും ആ വലിയ മനസ്സിലും ഇടം തന്നതിന് നന്ദി സുരേന്ദ്രാ ...
മറുപടിഇല്ലാതാക്കൂസൌഹൃദങ്ങള് വില മതിക്കാനാകാത്ത രത്നങ്ങള്‍ തന്നെയല്ലേ ...
മറുപടിഇല്ലാതാക്കൂസ്കൂളിലും കോളേജിലും ജോലി സ്ഥലത്തും എല്ലാം ഇത്ര ഫ്രെണ്ട്സ് ഉള്ള ആളല്ലേ .....എന്നാ ഇന്ന് മുതല്‍ ബ്ലോഗിലും നിനക്ക് ഫ്രെണ്ട്സ് ഉണ്ടാവാന്‍ പോകുകയാണ് ....ഒന്നാമന് ഫൈസു എന്ന് സ്നേഹമുള്ളവര് വിളിക്കുന്ന ഫൈസല്‍ എന്നാ ഞാന്‍ ...കൊട് കൈ ....അപ്പൊ എങ്ങിനാ കിരണിനെയും കൂട്ടി നമുക്ക് ഒരു മഞ്ച് കഴിച്ചാലോ ??..പൈസ കിരണ്‍ കൊടുത്തോളും ..അവന് വലിയ കൊമ്പത്തെ എന്‍ജിനീയര്‍ ആണത്രേ ......!!!!!
മറുപടിഇല്ലാതാക്കൂപിന്നെ സ്കൂളിലും കോളേജിലും ഒന്നും പോകാത്ത എന്നെ ഫ്രെണ്ട് ആക്കണോ എന്ന് ഒന്നാലോചിക്കുന്നത് നല്ലതായിരിക്കും ...പിന്നെ അറിഞ്ഞില്ലാ എന്ന് പറയരുത് .....!!!
വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കുക ....ഇല്ലെങ്കില്‍ എന്നെ പോലത്തെ മടിയന്മാര എഴുതിയ കമെന്റ്റ് പോസ്റ്റ് ചെയ്യാതെ മുങ്ങും .....
മറുപടിഇല്ലാതാക്കൂഗുഡ്
മറുപടിഇല്ലാതാക്കൂ@ഫൈസു , നൗഷാദ്, ആചാര്യന് ....എന്റെ ബ്ലോഗ് വായിച്ചതിനും , അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി .. ഫൈസു സൌഹൃദങ്ങള്‍ ഉണ്ടാകാന്‍ കോളേജ് ലും , സ്കൂളിലും പോകണമെന്നില്ല ..ബ്ലോഗിലൂടെയും ആവാം ..ഇതിനകം തന്നെ നമ്മള് സുഹൃത്തുക്കായില്ലേ?
മറുപടിഇല്ലാതാക്കൂമഞ്ച് ന്റെ കാര്യം ഞാന്‍ കിരണിനോട് പറയാം ...
@ കിരണ്‍ ..നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു ....നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു ??
മറുപടിഇല്ലാതാക്കൂതല്ക്കാലം എന്നോട് ചൊല്ലിക്കോളൂ
മറുപടിഇല്ലാതാക്കൂസൗഹൃദം .... ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവ..അത് കൊടുക്കുക എന്നതും വാങ്ങുക എന്നതും ജീവിത സൌഭാഗ്യം.....
മറുപടിഇല്ലാതാക്കൂsauhridangalkku maranamilla..... aashamsakal.......
മറുപടിഇല്ലാതാക്കൂഓർത്തിരിക്കുന്നുണ്ടോ 😀
മറുപടിഇല്ലാതാക്കൂ