ഞാന്‍ സുരേന്ദ്രന്‍ . പാലക്കാട് ജില്ലയിലെ അഞ്ഞുമൂര്‍ത്തി മംഗലം എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ചു. ഇരുപത്തി ആറ് വയസ്സ് പ്രായം . ഞാന്‍ ഇപ്പോള്‍ ബഹറിനില്‍ ആണ് ജോലി ചെയ്യുന്നത്. നാട്ടില്‍ നിന്ന് വന്നിട്ട് ഏകദേശം രണ്ടു വര്‍ഷമായി . എന്‍റെ സുഹൃത്തായ കിരണ്‍ തുടങ്ങിയ ബ്ലോഗിന്റെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഞാനും ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചത്. സ്വന്തം ജീവിതാനുഭവങ്ങളും , ഓര്‍മക്കുറിപ്പുകളും മറ്റും വീണ്ടും ഓര്‍ക്കാനും ,മറ്റുള്ളവരുമായി പങ്കുവക്കാനും നല്ലൊരു മാധ്യമമായി ബ്ലോഗ് മാറിയിരിക്കുന്നു.
എന്‍റെ പ്രൈമറി സ്കൂള്‍ വിദ്യാഭാസം ഞാന്‍ പൂര്‍ത്തിയാക്കിയത് വടക്കന്‍ചേരി ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് . അതിനു ശേഷം ആലത്തൂര്‍ എ എസ് എം എം ഹയര്‍ സെക്കന്‍ഡറീ സ്കൂളില്‍ നിന്നാണ് പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയത്.
പ്ലസ് ടു വിദ്യാഭാസം പൂര്‍ത്തിയാക്കാനായി ഞാന്‍ കാവശ്ശേരി കെ സി പി ഹയര്‍ സെക്കന്‍ഡറീ സ്കൂളില്‍ ചേര്‍ന്നു. രണ്ടായിരത്തി രണ്ടില്‍ പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞു ഞാന്‍ പുറത്തിറങ്ങിയത് എന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത , എന്നെ ഇന്നത്തെ സുരേന്ദ്രന്‍ ആയി രൂപപ്പെടുത്തിയെടുത്ത എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജിലേക്ക് ആണ് . അവിടെയുണ്ടായിരുന്ന നാല് വര്‍ഷം ഞാന്‍ എന്ന വ്യക്തിയെ സൃഷ്ട്ടിച്ചു. എന്‍റെ അധ്യാപകര്‍ , സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരും അതില്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്. എന്‍റെ പത്താം ക്ലാസ്സ് മുതലുള്ള പലരും എന്നെ സ്വധീനിചിട്ടുണ്ടെങ്കിലും ഏറ്റവും അധികം വ്യക്തികള്‍ എന്നെ സ്വാധീനിച്ചിട്ടുള്ളത് എന്‍റെ കോളേജ് ജീവിതത്തിലാണ്.
അതില്‍ തന്നെ ധാരാളം നല്ല സുഹൃത്തുക്കളാണ്.
രണ്ടായിരത്തി ആറില്‍ ഇലക്ക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടി ഞാന്‍ പുറത്തിറങ്ങി. ആദ്യം മുതലേ സോഫ്റ്റ്‌വെയര്‍ ജോലിയോട് താത്പര്യം കുറവായതിനാല്‍ അധികം ക്യാമ്പസ് ഇന്റര്‍വ്യൂകളില്‍ ഒന്നും പങ്കെടുത്തിരുന്നില്ല. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം ഞാന്‍ നേരെ അപ്പ്രേന്റിസ് ട്രെയിനിങ്ങിനായി ഐ ടി ഐ ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ കയറി. ഒരു വര്‍ഷത്തെ അവിടുത്തെ ട്രൈനിംഗ് വളരെ നല്ല
അനുഭവം ആയിരുന്നു , എന്‍റെ ജോലിയെ സംബന്ധിച്ചും അവിടുത്തെ സുഹൃത്തുക്കളെ സംബന്ധിച്ചും. അതിനുശേഷം ഞാന്‍ Instrumentation Ltdഎന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്ക് കയറി. എന്‍റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് ഉണ്ടായത് അവിടെ നിന്നാണ്. എനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു അവിടെ. ജോര്‍ലി , രാജു, ഷിനോജ് ,രഞ്ജിത്ത് , മണിക്കുട്ടന്‍ എന്ന് വിളിക്കപ്പെടുന്ന ഡിനീല്‍ തുടങ്ങി പലരും.
അതില്‍ രാജുവിന്റെ സുഹൃത്തായ രഞ്ജിത്ത് ഏട്ടന്‍ വഴിയാണ് ഞാന്‍ ഇന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ എത്തിയത്. ഇപ്പോള്‍ അമാദ് ബയീദ് ഇലക്ക് ട്രിക്കല്‍ എന്ന സ്ഥാപനത്തില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു .....
എന്‍റെ ബഹ്‌റൈന്‍ അനുഭവങ്ങള്‍ പിന്നീട് പങ്കുവയ്ക്കാം .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ