ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ക്രിക്കറ്റ് ജ്വരം സിരകളിലൂടെ രക്തത്തെക്കാള്‍ വേഗത്തില്‍ ഒഴുകുന്ന സമയം. അന്നൊന്നും ഭക്ഷണവും , വെള്ളവും , കാലാവസ്ഥയും ഒന്നും പ്രശ്നമല്ല . ചുട്ടു പൊള്ളുന്ന വെയിലത്തും , തുള്ളിയിടുന്ന മഴയത്തും പോലും ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട് !!! പഠനം ഒരു വഴിക്ക് , ക്രിക്കറ്റ് കളി ഒരു വഴിക്ക് .
രാവിലെ 9 മണിക്കുതന്നെ എല്ലാവരും എത്തും. 9 :45 ന്റെ ബെല്ലെടിക്കും മുന്‍പ് ഞങ്ങള്‍ ഒരു 3 മാച്ച് എങ്കിലും തീര്തിരിക്കും . പിന്നീടു ഇന്റര്‍വെല്‍ ബെല്‍ മുഴങ്ങിയാല്‍ പിന്നെ ഒരു ഓട്ടമാണ് !!! 10 മിനിട്ട് കൊണ്ട് മറ്റൊരു മാച്ച്!!!!!!!! ഉച്ചക്ക് വേറെ. എത്ര തവണ ഞങ്ങള്‍ ക്ലാസ്സില്‍ കയറാന്‍ വൈകിയിട്ടുന്ടെന്നോ ? എത്ര തവണ അധ്യാപകരുടെ ശകാരം കേട്ടു!!!
അങ്ങനെയിരിക്കെ ഞങ്ങളുടെ ക്രിക്കറ്റ് ഭ്രാന്തിനു തടയിടാനായി പ്രധാനാധ്യാപകന്‍ ഒരു വഴി കണ്ടു. സ്കൂളിനകത്ത് ക്രിക്കറ്റിനു നിരോധനം വന്നു!!! ആരുടെയോ ബാറ്റില്‍ നിന്ന് ഉയര്‍ന്നുവന്ന Sixer സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ചെറിയ ഓടു തകര്‍ത്തു !!!! ആ ഒരു ചെറിയ ( വലിയ??) കുറ്റത്തിന് , ക്രിക്കറ്റ് കളിക്ക് മേല്‍ പ്രധാനാധ്യാപകന്‍ ആണിയടിച്ചു !!!
ഞങ്ങളുടെ ഹൃദയത്തിലും!!!
പക്ഷെ ക്രിക്കറ്റ് രക്തം സിരകളില്‍ ഓടുകയായിരുന്ന ഞങ്ങള്‍ വെറുതെയിരുന്നില്ല !!!
ഞങ്ങള്‍ ക്ലാസ്സില്‍ കളി തുടങ്ങി!!!! സാമാന്യം വലിയ ക്ലാസ്സ് മുറി ആയിരുന്നു ഞങ്ങളുടേത് .
ഒടിഞ്ഞു പോകാറായ ( ഒടിഞ്ഞു പോകാറാക്കിയ???) ഡസ്ക് കിന്റെയും , ബെന്ജിന്റെയും മരങ്ങള്‍ ഞങ്ങള്‍ ക്രിക്കറ്റ് ബാറ്റ് ആക്കി !!! പ്രധാനാധ്യാപകന്‍ അറിയാതെ പിന്നെ നടന്നത് ഷാര്‍ജ കപ്പും , വേള്‍ഡ് കപ്പും മറ്റും ആയിരുന്നു. എത്ര തവണ ബോള്‍ മറ്റു കുട്ടികളുടെ ( പഠിപ്പിസ്റ്റ് ആയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ) തലയില്‍ വീഴാതെ രക്ഷപ്പെട്ടു !!!
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ മാച്ചിനായി ഞങ്ങള്‍ പ്ലാനിട്ടു . പക്ഷെ എനിക്ക് അന്ന് കുറെ പണിയുണ്ടായിരുന്നത് കൊണ്ട് ഞാന്‍ പിന്‍വാങ്ങി . പക്ഷെ ഒരു പ്രശ്നം . കളിയ്ക്കാന്‍ ബോള്‍ ഇല്ല !!! ബോള്‍ വാങ്ങാന്‍ പൈസ തികയില്ല !!! എല്ലാവരുടെയും കണ്ണുകള്‍ എന്നിലെക്കായി. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ഒരു വലിയ തുക
( 2 രൂപ!!!) ഞാന്‍ സംഭാവന ചെയ്തു . അപ്പോള്‍ ബോള്‍ ന്റെ മേല്‍ കൂടുതല്‍ അവകാശം എനിക്കാണ്!!! എനിക്ക് അപ്പോള്‍ അതെടുത്തു വീട്ടില്‍ കൊണ്ട് പോകാം . ഞാന്‍ ചിന്തിച്ചു തുടങ്ങി. വീടിലെത്തിയാല്‍ കളിക്കേണ്ട മാച്ച് എത്ര ഓവര്‍ ആക്കണം ???
പക്ഷെ അത് വീട്ടില്‍ കൊണ്ട് പോകേണ്ടി വന്നില്ല. ഞങ്ങളോട് ദേഷ്യം ഉള്ള ഏതോ ഒരു ദരിദ്രവാസി ഈ കളിയുടെ കാര്യം പ്രധാനധ്യപകനോട് ചെന്ന് പറഞ്ഞു. അദ്ദേഹം കളിച്ച ആളുകളെ എല്ലാം വിളിപ്പിച്ചു . ഹോ !!! ഞാന്‍ രക്ഷപെട്ടു !!! ഇന്ന് ഞാന്‍ കളിച്ചിട്ടില്ല !!!
ദൈവമേ , അങ്ങേക്ക് എന്‍റെ ആയിരം ന (ന്ദി!!!!) പറയുമ്പോഴേക്കും , എന്നെയും ഓഫീസിലേക്ക് വിളിപ്പിച്ചു !!! ഈശ്വരാ , ഞാന്‍ എന്ത് കുറ്റം ചെയ്തു ?
ഓഫീസില്‍ എത്തിയപ്പോള്‍ നമ്മുടെ കളിച്ചങ്ങാതിമാര്‍ എല്ലാവരും നിരന്നു നില്‍പ്പുണ്ട് !!
ഓരോന്ന് കിട്ടിയോ എന്ന് സംശയം !!!! എന്തിനാണാവോ എന്നെ വിളിപ്പിച്ചത് ? ഞാന്‍ ഇന്ന് കളിചിട്ടില്ലല്ലോ ????? എന്തായാലും ആ നിരയില്‍ ഞാനും നിന്നു.
" എത്ര കാലമായെടാ ഈ കളി തുടങ്ങിയിട്ട് ?" പ്രധാനധ്യപകന്റെ ചോദ്യം .
" കുറച്ചു ദിവസമേ ആയിട്ടുള്ളൂ സര്‍ !!!! " ആരോ ഉത്തരം പറഞ്ഞു .
" പടെ" അവന്‍റെ കാലിനിട്ട് ഒരടി !!! ഇത് കണ്ട അടുത്ത സുഹൃത്ത് പ്രഖ്യാപിച്ചു " സാറെ എനിക്ക് ഇന്ന് ബാറ്റിംഗ് കിട്ടിയിട്ടില്ല " . "പടെ" . അവനിട്ടും കിട്ടി ഒന്ന്. പിന്നെ ഓരോരുത്തര്‍ക്കായി കുറെ "പടേ" കള്‍ . അവസാനം എനിക്കിട്ടും കിട്ടി ഒരു "പടേ".
ഞങ്ങള്‍ എല്ലാവരും ക്ലാസ്സിലേക്ക് തിരിച്ചു നടന്നു. അപ്പോഴും എന്‍റെ ചിന്ത " എന്തിനായിരുന്നു എനിക്ക് കിട്ടിയ അടി ???" എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല !!!!
അവസാനം എന്‍റെ സുഹൃത്ത് തന്നെ പറഞ്ഞാണ് അറിഞ്ഞത് !!! ഞാന്‍ സംഭാവന ചെയ്ത 2 രൂപ ആണ് എന്‍റെ "പടെ" യുടെ കാരണം . അവന്‍ തന്നെയാണ് "ബോള്‍ മുതലാളിയായ " എന്‍റെ പേര് പറഞ്ഞത്. എന്തായാലും അതോടെ ഞങ്ങളുടെ ക്ലാസ്സിലുള്ള ക്രിക്കറ്റ് കളി നിന്നു !!!.
പക്ഷെ എപ്പോഴും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും , പഠനത്തിലും മറ്റും ഞങ്ങള്‍ക്ക് വേണ്ട എല്ലാ സപ്പോര്‍ട്ട് തരുകയും ചെയ്യുന്ന , സരസനും, രസികനും ആയ ഞങ്ങളുടെ പ്രധാനാധ്യാപകന്‍ , ഞങ്ങളുടെ ക്രിക്കറ്റ് നോടുള്ള സ്നേഹം മനസ്സിലാക്കി , സ്കൂളിനു പുറത്തുള്ള, സ്കൂളിന്റെ തന്നെ ഒരു ഗ്രൌണ്ട് വൃത്തിയാക്കി അവിടെ ക്രിക്കറ്റ് കളിച്ചു കൊള്ളാന്‍ അനുവദിച്ചു !!! അങ്ങനെ സ്കൂളിലെ ക്രിക്കറ്റ് വളര്‍ന്നു !!! ഞങ്ങള്‍ അവിടെ പഠിച്ച ഏതാണ്ട് 2 വര്‍ഷവും ,ഞങ്ങളുടെ ക്ലാസ്സ് തന്നെയായിരുന്നു ചാമ്പ്യന്മാര്‍ .
ഇന്ന് , 10 വര്‍ഷത്തിനു ഇപ്പുറത്തേക്ക് , ഇപ്പോള്‍ സ്കൂളിനു നല്ല ഒരു ക്രിക്കറ്റ് ടീമും ഉണ്ട് .
പലരും ഡിസ്ട്രിക്റ്റ് ടീമിലും ഉണ്ട്!!! .
പിന്നീടു എഞ്ചിനീയറിംഗ് പഠനത്തിനും മറ്റുമായി തിരക്കിലായതിനാല്‍ ( കോളേജില്‍ ക്രിക്കറ്റ് ടീം ഉണ്ടായിരുന്നിട്ടു പോലും!!!) എനിക്ക് ക്രിക്കറ്റില്‍ അധികം ശ്രദ്ധ പതിപ്പിക്കാന്‍ പറ്റിയിട്ടില്ല . എന്നാലും ഇന്നും ക്രിക്കറ്റ് കളി കാണുമ്പോഴും , കുട്ടികള്‍ കളി കളിക്കുന്നത് കാണുമ്പോഴും , ഒരു ബോള്‍ ചെയ്യാനും , ഒരു square - cut ചെയ്യാനും എനിക്ക് തോന്നും !!!
പണ്ടത്തെ ആ ക്രിക്കറ്റ് ജീനുകള്‍ ഇപ്പോഴും എന്‍റെ സിരകളിലൂടെ ഓടുന്നുണ്ടാവാം .
ക്രിക്കറ്റ് ജ്വരം ഇപ്പോഴും ഉണ്ട് !!!!!