എന്‍റെ ബഹ്‌റൈന്‍ ജീവിതത്തെ പറ്റി പറയാം .... ഞാന്‍ ബഹറിനില്‍ എത്തിയിട്ട് ഇന്നേക്ക്1 വര്‍ഷം , 10 മാസം , 1 ദിവസവും കഴിഞ്ഞു . ബഹ്‌റൈന്‍ ജീവിതത്തെ കുറിച്ച് പറയുകയാണെങ്കില്‍ , ആദ്യം ഇവിടുത്തെ ഇന്ത്യക്കാരെ കുറിച്ചാണ് പറയേണ്ടത് . ഒരു അറബി നാട്ടില്‍ വന്നിട്ട് ഇവനെന്തേ ഇന്ത്യക്കാരെ കുറിച്ച് പറയുന്നതെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടെക്കാം . ഇവിടുത്തെ സ്ഥിതി അതാണ് . ബഹറിന്‍ ഒരു കൊച്ചു രാജ്യം ആണ്.
നമ്മുടെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയെക്കള്‍ ചെറുതാണ്. പക്ഷെ ഇത് ഒരു
Kingdom ആണ്!! അവിടെ ഒരു രാജാവും പിന്നെ ഒരു സൈന്യവും . ബഹ്‌റൈന്‍ ന്റെ സ്വന്തം സൈന്യം കൂടാതെ ഇവിടെ US ആര്‍മിയുടെ ആസ്ഥാനവും ഉണ്ട് . ഇവിടെ ആകെയുള്ള 10 ലക്ഷം ആളുകളില്‍ , 4 ലക്ഷം ഇന്ത്യക്കാരാണ് ; അതില്‍ തന്നെ 2.5 ലക്ഷം മലയാളികള്‍ ആണ് . ബാക്കിയുള്ള കുറേപേര്‍ UK , USA ,ഫിലിപ്പിനെസ്, ബംഗ്ലാദേശ് , സിറിയ , പാക്കിസ്ഥാന്‍, തുര്‍കി, ഈജിപ്റ്റ് തുടങ്ങി മറ്റു രാജ്യക്കാര്‍ ആണ്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തന്നെ. അറബികള്‍ കുറവാണ്. നമ്മുടെ ഏതെങ്കിലും വടക്കേ ഇന്ത്യന്‍ നഗരത്തിലോ , ബാംഗ്ലൂര്‍ ലോ താമസിക്കുന്ന പോലെയേ ഉള്ളു ഇവിടെയും. കുറെ വലിയ കെട്ടിടങ്ങള്‍ ഉണ്ട് , വലിയ പാലങ്ങള്‍ ഉണ്ട് , എന്നല്ലാതെ പ്രതേകിച്ചു ഒന്നും തന്നെ ഇല്ല. പിന്നെ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളെ ക്കാള്‍ സ്വാതന്ത്ര്യം ഉള്ള രാജ്യം ആണ് ബഹ്‌റൈന്‍. ദുബായ് കഴിഞ്ഞാല്‍ ഏറ്റവും ജീവിത ചിലവു ഏറിയതും ആയ ഒരു രാജ്യം ആണ് ബഹ്‌റൈന്‍. പ്രധാനമായും ടൂറിസത്തെ ആശ്രയിച്ചു നില്‍കുന്ന ഒരു രാജ്യം. കാണാന്‍ വളരെ കുറച്ചു സംഗതികളെ ഉള്ളൂവെങ്കിലും സൌദിയിലും മറ്റും നിന്ന് വരുന്ന അറബികള്‍ക്കും മറ്റും ഏറെ പ്രിയപ്പെട്ട സ്ഥലം ആണ് ബഹ്‌റൈന്‍. കാരണം ഞാന്‍ മുന്‍പ് പറഞ്ഞത് തന്നെ. ഏറ്റവും സ്വാതന്ത്യം ഉള്ള ഗള്‍ഫ് രാജ്യം ആണ് ബഹ്‌റൈന്‍. വ്യാഴാഴ്ച ഉച്ചക്ക് മുതല്‍ റോഡില്‍ കാണാം , സൌദിയില്‍ നിന്നും , കുവൈറ്റില്‍ നിന്നും, ഒമാനില്‍ നിന്നുമൊക്കെയുള്ള ധാരാളം വണ്ടികള്‍. അവര്‍ ഇവിടെ വന്ന് കുടിച്ചു കൂത്താടി ,2 ദിവസം അടിച്ചു പൊളിച്ചു , ശനിയാഴ്ച വൈകിട്ട് മടങ്ങും. കൈയ്യില്‍ വണ്ടിക്കുള്ള പെട്രോള്‍ അടിക്കാനുള്ള കാശുപോലും ഇല്ലാതെ!!!.
എന്‍റെ സങ്കല്പത്തില്‍ ഉണ്ടായിരുന്ന , മരുഭൂമിയും , ഈന്തപനകളും , മറ്റും ഉള്ള രാജ്യം അല്ല ബഹ്‌റൈന്‍. ഈന്തപനകള്‍ ഉണ്ടെങ്കിലും , വളരെ കുറച്ചേയുള്ളൂ. മരുഭൂമി തീരെ ഇല്ല. കാലാവസ്ഥ പ്രവചനാതീതം ആണ് . ചിലപ്പോള്‍ നല്ല തണുപ്പ് , ചിലപ്പോള്‍ നല്ല ചൂട് . ഇടയ്ക്കു മഴ പെയ്യും.
ജീവിത ചിലവിനെ ക്കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് ഏതു രീതിയിലും ഇവിടെ ജീവിക്കാനുള്ള വകുപ്പുണ്ട്. ധാരാളം പണം ചിലവാക്കി ജീവിക്കണോ? അതിനുള്ള എല്ലാ കാര്യങ്ങളും ഇവിടെ ഉണ്ട്. ഇനി വളരെ കുറച്ചു പണം ചിലവാക്കി ഇവിടെ ജീവിക്കണമെങ്കില്‍ നമ്മള്‍ തന്നെ പാചകക്കാരനും, മറ്റും ആകണം.
പിന്നെ സിനിമ ഉണ്ട് , സ്റ്റേജ് ഷോവ്സ് ഉണ്ട് ( മറ്റു പല രാജ്യങ്ങളിലും ഇതൊക്കെ വിലക്കിയിട്ടുണ്ട് ; ദുബായ് ഒഴികെ) .എല്ലാ ഭാഷകളിലും ഉള്ള സിനിമ ഇവിടെ വരാറുണ്ട്.
വ്യാഴാഴ്ച മിക്കപ്പോഴും ഞങ്ങള്‍ സിനിമയ്ക്കു പോകും.
പിന്നെ ഉള്ള വിനോദം ഷോപ്പിംഗ് ആണ്. ഇവിടെ ധാരാളം ഷോപ്പിംഗ് മാളുകള്‍ ഉണ്ട്.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മാള്‍ ലുലു തന്നെ. എല്ലാ സാധനങ്ങളും കിട്ടും.
പിന്നെ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം, ഇവുടുത്തെ അറബികള്‍ കുറച്ചുകൂടി മോഡേണ്‍ ആണ് എന്നതാണ് . അവരുടെ വസ്ത്രധാരണ രീതിയിലും , മറ്റും ആ കുലീനത്വം കാണാം.
പിന്നെ ഇവിടെയുള്ള കൂടുതല്‍ അറബികളും ഇറാനികള്‍ ആണ് . ഷിയ മുസ്ലിംസ് ആണവര്‍. സുന്നികള്‍ കുറവാണ്. ഉള്ളവര്‍ വലിയ വലിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. ഷിയാകള്‍ കൂടുതലും ഡ്രൈവര്‍, Receptionist തസ്തികകളില്‍ ആണ് .
സ്ത്രീകള്‍ക്ക് മുന്‍തൂക്കം ഉള്ള രാജ്യം ആണ് ബഹ്‌റൈന്‍ . കുടുംബകാര്യം നോക്കുന്നതും മറ്റും പുരുഷന്മാര്‍ ആണ്. സ്ത്രീകള്‍ ജോലിക്ക് പോകും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് കൂടുതലും അങ്ങനെ യാണ്. പെണ്‍കുട്ടികളെ അച്ഛനമ്മമാര്‍ നന്നയി നോക്കും . ആണ്‍ കുട്ടികളെ അവരുടെ വഴിക്ക് വിടും. പിന്നെ നമ്മുടെ നാട്ടിലെ പോലെ സ്ത്രീധനം അല്ല ഇവിടെ. മറിച്ച് പുരുഷധനം ആണ്. നല്ല ഒതുക്കവും, പഠിപ്പും ഉള്ള പെണ്‍കുട്ടികളെ കെട്ടണമെങ്കില്‍ ധാരാളം പുരുഷധനം കൊടുക്കണം. പെണ്‍കുട്ടികളെ നന്നായി നിക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിയല്ലോ ? സത്യത്തില്‍ ഒരു കച്ചവടം തന്നെ!!!.
ചില അറബികളുടെ ഇംഗ്ലീഷ് ആണ് സഹിക്കാന്‍ പറ്റാത്തത് !!! നമ്മള്‍ ഉദ്ദേശിക്കുന്ന ഒന്നും അല്ല അവര്‍ ഉദ്ദേശിക്കുന്നത്. പറഞ്ഞു വരുമ്പോള്‍ നമ്മള്‍ പഠിച്ച ഇംഗ്ലീഷ് കൂടി പോയിക്കിട്ടും. ഇങ്ങനെയൊക്കെയാണെങ്കിലും നല്ല വിവരവും , വിദ്യാഭ്യാസവും ഉള്ള അറബികളും ഉണ്ട് കേട്ടോ!!! അഞ്ചില്‍ അധികം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ അറിയാവുന്ന അറബികളെ ഞാന്‍ കണ്ടിട്ടുണ്ട് . മലയാളം പറയുന്ന അറബികളും ധാരാളം ഉണ്ട് .
പിന്നെയുള്ളത് വാഹനങ്ങളുടെ വൈവിധ്യമാണ്. പലതരം വാഹനങ്ങള്‍ കാണാം.
പുതിയ മോഡല്‍ വണ്ടികള്‍ ഇറങ്ങിയ കുറച്ചു നാള്‍ക്കുള്ളില്‍ തന്നെ റോഡില്‍ കാണാം.
വേറെ ഒരു കാര്യം ഇവിടുത്തെ ഒരു പ്രത്യേകതരം വാഹനം ആണ്. കാര്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ല ! എന്നാല്‍ ലോറി ആണോ എന്ന് ചോദിച്ചാല്‍ അതുമല്ല . രണ്ടുംകെട്ട ഒരു വാഹനം . പിക്ക് അപ്പ് എന്നാണ് അതിന്റെ പേര്. ഇവിടെ ഉപയോഗിക്കുന്ന മിക്കവാറും SUV കളും , പിക്ക് അപ്പ് ആണ്.
എന്‍റെ ജോലി ഇവിടെ അമാദ് ബയീദ് എന്ന കമ്പനിയില്‍ ആണ്. ഇത് ഒരു ELECTRICAL TRADING കമ്പനി ആണ്. അവിടെ Projects Sales എഞ്ചിനീയര്‍ ആണ് ജോലി. താമസം കമ്പനി വക തന്നെ. ഒരു ഫ്ലാറ്റ് തന്നിട്ടുണ്ട് . ഞങ്ങള്‍ 3 പേര്‍ ഒരുമിച്ചാണ് താമസം. എല്ലാവരും മലയാളികള്‍ തന്നെ. എന്‍റെ കമ്പനിയിലും കൂടുതല്‍ മലയാളികള്‍ തന്നെ.
എവിടെ ചെന്നാലും മലയാളികള്‍ അവരുടെ ഒരു കൊച്ചു കേരളം സൃഷ്ടിക്കുമല്ലോ? ഇവിടെയും അത് പോലെ തന്നെ. ധാരാളം ക്ലബ്ബുകള്‍ ഉണ്ട് . കേരള സമാജം , പാലക്കാട് അസോസിയേഷന്‍, മറ്റു ജില്ല അസോസിയേഷന്‍ തുടങ്ങി ധാരാളം ക്ലബ്ബുകള്‍.
രാജ്യം ചെറുതാണെങ്കിലും ക്ലബ്ബുകള്‍ ഇഷ്ടം പോലെ ആണ് . ഞങ്ങളുടെ NSS കോളേജിന്റെ വകയും ഉണ്ട് ഒരു ക്ലബ്- NExSA എന്ന പേരില്‍. ഇടയ്ക്കിടെ ചില സാംസ്കാരിക പരിപാടികളും , സ്റ്റേജ് ഷോവ്സ്ഉം മറ്റും ഉണ്ടാകും. ആ ദിവസങ്ങളിലൊക്കെ ഒരു കൊച്ചു കേരളം ഇവിടെ സൃഷ്ടിക്കപ്പെടും.
ഇപ്പോള്‍ ഏതാണ്ട് 2 വര്‍ഷം ആയിരിക്കുന്നു. നാട്ടില്‍ പോകാനുള്ള ചിന്ത തുടങ്ങിയിരിക്കുന്നു. ഇനി ഒരു 3 മാസക്കാലം കൂടി കാത്തിരിക്കണം. Count down തുടങ്ങി !!!
ഇനിയും ഉണ്ട് കുറെ രസകരമായ അനുഭവങ്ങള്‍. കമ്പനിയിലും , പുറത്തും ..... അതൊക്കെ പിന്നെ ഒരു അവസരത്തില്‍ പങ്കുവെയ്ക്കാം ....